ശാസ്ത്രഗതി
തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പ്രൊഫസ്സറും അനാട്ടമി വിഭാഗം മേധാവിയുമാണ്

ഡോ. ഉഷ കെ കെ

drushakk@gmail.com +919447671741

Mar 22, 2026

അനാട്ടമി - വൈദ്യവിദ്യാഭ്യാസത്തിന്റെ ഭാഷ

നമ്മുടെ ശരീരം എങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നതെന്നുംഏത് അവയവം എവിടെയാണ് സ്ഥിതിചെയ്യുന്നതെന്നും അവതമ്മിൽ എങ്ങനെ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുവെന്നുമുള്ളതിനെക്കുറിച്ചുള്ള പഠനമാണ് അനാട്ടമി. ഡോക്ടർമാർ രോഗങ്ങളെ മനസ്സിലാക്കാനും ചികിത്സനൽകാനും ഉപയോഗിക്കുന്ന അടിസ്ഥാന അറിവാണിത്.