ശാസ്ത്രഗതി
Exploring

പരിസ്ഥിതിശാസ്ത്രം

ഈ വിഷയത്തിലെ ലേഖനങ്ങൾ (1 എണ്ണം)

പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റം: ഭ്രമണാക്ഷം തെറ്റിക്കുന്ന ഭൂഗർഭജലചൂഷണവും കേരളത്തിലെ മണ്ണിടിച്ചിലുകളും
February 26, 2026

പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റം: ഭ്രമണാക്ഷം തെറ്റിക്കുന്ന ഭൂഗർഭജലചൂഷണവും കേരളത്തിലെ മണ്ണിടിച്ചിലുകളും

ഏകദേശം 1300 കോടി കൊല്ലം പിന്നിൽനിന്ന് ഒരു ‘സന്ദേശം’! പല വിവരങ്ങളും പറഞ്ഞുതരാൻ പറ്റുന്ന ഒന്ന്. നമ്മൾ വിക്ഷേപിച്ച ഒരു ഉപഗ്രഹത്തിനാണതു കിട്ടിയത്. എന്നുവച്ചാൽ, നമ്മൾ മനുഷ്യർക്ക്.സന്ദേശം എന്നു പറഞ്ഞാൽ ഒരു വൈദ്യുതകാന്തിക സിഗ്നൽ. പത്തു സെക്കൻഡ് നീളമുള്ളത്. ഏലിയൻ സിനിമകളിലെപ്പോലെ ഏതെങ്കിലും ജീവി അയച്ചതല്ല. നമ്മുടെ പ്രപഞ്ചംതന്നെ അയച്ചതാണ്. ഏതാണ്ട് 1380 കോടി കൊല്ലം പ്രായമുള്ള പ്രപഞ്ചം അതിന് 70 കോടിയോളം കൊല്ലം മാത്രം പ്രായമുള്ളപ്പോൾ അയച്ചത്.കഴിഞ്ഞ (2025) മാർച്ച് 14-നാണ് സ്വോം (SVOM) എന്ന ചുരുക്കപ്പേരുള്ള ‘സ്പേസ് വേരിയബ്‌ൾ ഓബ്ജെക്റ്റ് മോനിട്ടർ’ എന്ന ഉപഗ്രഹമാണ് ഈ സിഗ്നൽ ശ്രദ്ധിക്കുന്നത്. കൃത്യമായി പറഞ്ഞാൽ, ആ ഉപഗ്രഹത്തിലെ ‘എക്ലയേഴ്സ്’ (ECLAIRs) എന്ന ടെലിസ്കോപ്പും ‘ഗാമാ റേ ബേഴ്‌സ്റ്റ് മോനിറ്റർ’ (GRM) എന്ന ഉപകരണവും. ഈ ഉപകരണങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടാകുന്ന ശക്തമായ ഗാമാ വികിരണങ്ങൾ കണ്ടെത്താനും അതു വന്ന സ്ഥലം മനസിലാക്കാനും ഉള്ളതാണ്.