പ്രപഞ്ചത്തിന്റെ തുടക്കകാലത്തെപ്പറ്റി സൂചനകൾ നല്കുന്ന ഒരു തരംഗസന്ദേശം അതിവിദൂരതയിൽനിന്ന് അടുത്തിടെ നമുക്കു ലഭിച്ചു. ആ തരംഗത്തെ കണ്ടത്തിയതിന്റെയും വിശകലനം ചെയ്തതിന്റെയും അതു നമുക്കു പറഞ്ഞുതന്ന കാര്യങ്ങളുടെയും കഥ ലളിതമായി പറയുന്നു.
പണ്ടുപണ്ട് അങ്ങു ദൂരെ…!
ചൈനയും ഫ്രാൻസും ചേർന്നു നിർമ്മിച്ചു വിക്ഷേപിച്ച ‘സ്വോം’ ഉപഗ്രഹം പ്രപഞ്ചത്തിൽ സംഭവിക്കുന്ന വലിയ സ്ഫോടനങ്ങൾ കണ്ടെത്താനുള്ളതാണ്. ശക്തമായ പ്രപഞ്ചസ്ഫോടനങ്ങളിൽനിന്ന് പലപ്പോഴും ശക്തിയേറിയ ഗാമാ വികിരണങ്ങൾ പ്രസരിക്കും. അവയെ സ്വോം കണ്ടെത്തും. അങ്ങനെയൊന്ന് അവർ 2025 മാർച്ച് 14-ന് കണ്ടെത്തി. ആ തീയതിയെ സൂചിപ്പിച്ചു കൊണ്ട് അവർ അതിന് ‘GRB 250314A’ എന്നു പേരിട്ടു. GRB എന്നാൽ ‘gamma-ray burst’ (ഗാമാ രശ്മികളുടെ പൊട്ടിത്തെറി പോലുള്ള ആളൽ) എന്നർത്ഥം.
iejfjlfjn
കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈം (UTC) 12:56-നാണ് സോമിലെ എക്ലയേഴ്സ് ഈ സിഗ്നൽ കണ്ട് ജാഗ്രതാസന്ദേശം നല്കുന്നത്. തുടർന്ന് 13:7-ന് സ്വോമിലെ ജിആർഎം അതു സ്ഥിരീകരിച്ചു. ഈ ഉപഗ്രഹം നല്കുന്ന വിവരങ്ങൾ നിരീക്ഷിക്കുന്ന സംഘം 16 മിനിറ്റിനകം ഇക്കാര്യം ലോകമെമ്പാടും ഈ വിഷയമേഖലയിൽ ഗവേഷണം നടത്തുന്ന സമൂഹത്തെയാകെ സർക്കുലറിലൂടെ അറിയിച്ചു. അതാണ് ബഹിരാകാശഗവേഷണരംഗത്തെ രീതി. എന്തിനാണെന്നോ? ആദ്യമെത്തുന്ന വേഗമേറിയ ഇനം വികിരണങ്ങൾ കിട്ടിയാൽ, ആ വികിരണം പുറപ്പെട്ട സ്രോതസിൽനിന്നുള്ള വികിരണങ്ങൾ മറ്റുള്ളവർക്കും നിരീക്ഷിക്കാൻ. അവയെ സ്വീകരിക്കാൻ ബഹിരാകാശത്തും ഭൂമിയിലുമുള്ള പലതരം ടെലിസ്കോപ്പുകളെ സജ്ജമാക്കണം.
ഈ ഉപകരണങ്ങളിൽ ഗാമാ വികിരണം പതിഞ്ഞയുടൻ ഉപഗ്രഹം ഉണർന്നുപ്രവർത്തിച്ചു. അതിലെ ‘മൈക്രോ ചാനൽ എക്സ്-റേ (MRX) ടെലിസ്കോപ്പും’ ദൃശ്യപ്രകാശം സ്വീകരിക്കുന്ന ‘വിസിബ്‌ൾ ടെലിസ്കോപ്പും’ (VT) ആ ഭാഗത്തേക്കു തിരിച്ചു. അതേ സ്ഥലത്തുനിന്ന് എത്തുന്ന എക്സ്-റേ, പ്രകാശ വികിരണങ്ങൾ നിരീക്ഷിക്കാനായിരുന്നു ഇത്.
കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈം (UTC) 12:56-നാണ് സോമിലെ എക്ലയേഴ്സ് ഈ സിഗ്നൽ കണ്ട് ജാഗ്രതാസന്ദേശം നല്കുന്നത്. തുടർന്ന് 13:7-ന് സ്വോമിലെ ജിആർഎം അതു സ്ഥിരീകരിച്ചു. ഈ ഉപഗ്രഹം നല്കുന്ന വിവരങ്ങൾ നിരീക്ഷിക്കുന്ന സംഘം 16 മിനിറ്റിനകം ഇക്കാര്യം ലോകമെമ്പാടും ഈ വിഷയമേഖലയിൽ ഗവേഷണം നടത്തുന്ന സമൂഹത്തെയാകെ സർക്കുലറിലൂടെ അറിയിച്ചു. അതാണ് ബഹിരാകാശഗവേഷണരംഗത്തെ രീതി. എന്തിനാണെന്നോ? ആദ്യമെത്തുന്ന വേഗമേറിയ ഇനം വികിരണങ്ങൾ കിട്ടിയാൽ, ആ വികിരണം പുറപ്പെട്ട സ്രോതസിൽനിന്നുള്ള വികിരണങ്ങൾ മറ്റുള്ളവർക്കും നിരീക്ഷിക്കാൻ. അവയെ സ്വീകരിക്കാൻ ബഹിരാകാശത്തും ഭൂമിയിലുമുള്ള പലതരം ടെലിസ്കോപ്പുകളെ സജ്ജമാക്കണം.
അഭിപ്രായങ്ങൾ (0)