ശാസ്ത്രഗതി
വാല്യം 60 , ലക്കം 9
April 1, 2026
ഫോസില്‍ പഠനം

മുഖക്കുറിപ്പ്

സമൂഹം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു

ക്ഷയരോഗമുക്തിക്കായി 1922-ൽ കുറെ മാസങ്ങൾ ഭാര്യയുമൊത്ത് മുൻപറഞ്ഞ സാനറ്റോറിയത്തിൽ ഷ്രോഡിംഗർ ചെലവഴിച്ചിരുന്നു. പ്രത്യക്ഷത്തിൽ മിക്കവാറും രോഗമുക്തി നേടുകയും ചെയ്തിരുന്നു. വീണ്ടും ആരോഗ്യപ്രശ്നങ്ങൾ തലപൊക്കിയിട്ടുണ്ടാവും. അത് കൊണ്ടാണ് ഒരവധിക്കാലമെന്ന പോലെ ആരോഗ്യം വീണ്ടെടുക്കാൻ മഞ്ഞ് കാലത്ത് വീണ്ടും അവിടേക്ക് എത്തിയത്. എർവിൻ റുഡോൾഫ് ജോസഫ് അലക്സാണ്ടർ ഷ്രോഡിംഗർ (Erwin Rudolf Josef Alexander Schrödinger) 1887 ഓഗസ്റ്റ് 12-ന് വിയന്നയിൽ ജനിച്ചു. സസ്യശാസ്ത്രജ്ഞനായ റുഡോൾഫ് ഷ്രോഡിംഗറിന്റെയും (Rudolf Schrödinger) ജോർജിൻ എമിലിയ ബ്രെൻഡ ബൗറിന്റെയും (Georgine Emilia Brenda Bauer) ഏക മകൻ. അമ്മ പാതി ഓസ്ട്രിയനും, പാതി ഇംഗ്ലീഷ് വംശജയുമായിരുന്നു. ഫ്രാൻസ് എക്സ്നർ (Franz S. Exner), ഫ്രെഡറിക് ഹസെനോഹർ (Friedrich Hasenöhrl) തുടങ്ങിയവരുടെ അധ്യാപനത്തിൽ വിയന്ന സർവകലാശാലയിൽ ഭൗതികശാസ്ത്രം അഭ്യസിച്ചു. ഹസെനോഹറുടെ മേൽനോട്ടത്തിൽ അവിടെ നിന്ന് അദ്ദേഹം 1910-ൽ ഡോക്ടറേറ്റ് നേടി.

ഒന്നാം ലോകമഹായുദ്ധകാലത്തെ സൈനിക സേവനം, പിന്നീട് വിവിധസർവ്വകലാശാലകളിലെ പല നിലകളിലുള്ള അക്കാദമിക ജീവിതം; നാസിക്കാലത്ത് ജർമ്മനി വിട്ട് ഓക്സ്ഫോർഡിലും പിന്നീട് പ്രിൻസ്റ്റണിലുമെല്ലാം അദ്ദേഹം എത്തുന്നുണ്ട്. സംഭവബഹുലമായിരുന്നു അക്കാദമികഗവേഷണജീവിതവും വ്യക്തിജീവിതവും. 1921-ൽ സൂറിച്ച് സർവകലാശാലയിയിലെത്തി, 1927 വരെ അവിടെ തുടർന്നു. ‘Annals of Physics’-ൻ്റെ ഇരുപത്തേഴാം വാല്യത്തിൽ 1926 ജനുവരി 27-ന്, സമവാക്യം ഉൾക്കൊള്ളുന്ന പ്രബന്ധം Quantization as an Eigenvalue Problem എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ബെർലിൻ സർവകലാശാലയിൽ മാക്സ് പ്ലാങ്കിൻറെ (Max Planck) പിൻഗാമിയായി വന്നു. 1933-ൽ അദ്ദേഹം ജർമ്മനി വിട്ടു. ക്വാണ്ടം സിദ്ധാന്തത്തിലെ പാതതെളിയിക്കുന്ന കണ്ടെത്തലുകൾക്ക് അദ്ദേഹം 1933-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം, പോൾ ഡിറാക്കുമായി (Paul Dirac) പങ്കിട്ടു. 1961 ജനുവരി 4-ന് വിയന്നയിൽ വച്ച്, ദീർഘനാളത്തെ ക്ഷയരോഗബാധയെത്തുടർന്ന് എഴുപത്തിമൂന്നാം വയസ്സിൽ അന്തരിച്ചു.

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!

ഈ ലക്കത്തിലെ ലേഖനങ്ങള്‍