ശാസ്ത്രഗതി
Exploring

വയോജനപരിപാലനം

ഈ വിഷയത്തിലെ ലേഖനങ്ങൾ (1 എണ്ണം)

കേരളവും വയോസൗഹൃദ ബജറ്റും
March 22, 2026

കേരളവും വയോസൗഹൃദ ബജറ്റും

ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനം വയോസൗഹൃദ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ബജറ്റിനോടൊപ്പം അഞ്ചുകോടി രൂപ നീക്കിവെച്ച് വയോജന കമ്മിഷന്‍ രൂപവൽക്കരിക്കാനുള്ള പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളം വയോജനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ 11.4% പേര്‍ 60 വയസ്സ് പിന്നിട്ടവരാണ്. എന്നാല്‍, കേരളത്തിലിത് 18.7%മാണ്. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും കേരളീയര്‍ 10 വയസ്സ് കൂടുതല്‍ ജീവിക്കുന്നു. ഇതുകൊണ്ടൊക്കെത്തന്നെ, കേരളം ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ള വയോജനസൗഹൃദ ബജറ്റിന് വലിയ പ്രാധാന്യവും പ്രതീക്ഷയുമുണ്ട്.