February 26, 2026
വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ (1942-2026), ജനുവരി ഏഴിന് അന്തരിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ ഏറെ ബഹുമാനിക്കപ്പെടുകയും, അതിലേറെ ക്രൂശിക്കപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞനായിരുന്നു ഗാഡ്ഗില്‍. ആ നിലക്കാണ് അദ്ദേഹം കേരളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രൊഫ. രാമചന്ദ്രഹഗുഹയുമായി ചേര്‍ന്നെഴുതിയ ‘വിണ്ടു കീറിയ ഈ ഭൂമി’ (The Fissured Land), ‘പരിസ്ഥിതിയും നീതിയും’ (Ecology and Equity) എന്നിങ്ങനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളിലൂടെയും, സൈലന്റെ് വാലി സംരക്ഷണ സമരങ്ങളെപ്പറ്റിയുള്ള പ്രൊഫ. എം.കെ.പ്രസാദിന്റെ എഴുത്തുകളിലൂടെയും ചര്‍ച്ചകളിലൂടെയുമൊക്കെയാണ് ഞങ്ങളൊക്കെ ആദ്യഘട്ടത്തില്‍ പ്രൊഫ. ഗാഡ്ഗിലിനെ വായിക്കുന്നതും അറിയുന്നതും.
February 26, 2026
ഏകദേശം 1300 കോടി കൊല്ലം പിന്നിൽനിന്ന് ഒരു ‘സന്ദേശം’! പല വിവരങ്ങളും പറഞ്ഞുതരാൻ പറ്റുന്ന ഒന്ന്. നമ്മൾ വിക്ഷേപിച്ച ഒരു ഉപഗ്രഹത്തിനാണതു കിട്ടിയത്. എന്നുവച്ചാൽ, നമ്മൾ മനുഷ്യർക്ക്.സന്ദേശം എന്നു പറഞ്ഞാൽ ഒരു വൈദ്യുതകാന്തിക സിഗ്നൽ. പത്തു സെക്കൻഡ് നീളമുള്ളത്. ഏലിയൻ സിനിമകളിലെപ്പോലെ ഏതെങ്കിലും ജീവി അയച്ചതല്ല. നമ്മുടെ പ്രപഞ്ചംതന്നെ അയച്ചതാണ്. ഏതാണ്ട് 1380 കോടി കൊല്ലം പ്രായമുള്ള പ്രപഞ്ചം അതിന് 70 കോടിയോളം കൊല്ലം മാത്രം പ്രായമുള്ളപ്പോൾ അയച്ചത്.കഴിഞ്ഞ (2025) മാർച്ച് 14-നാണ് സ്വോം (SVOM) എന്ന ചുരുക്കപ്പേരുള്ള ‘സ്പേസ് വേരിയബ്‌ൾ ഓബ്ജെക്റ്റ് മോനിട്ടർ’ എന്ന ഉപഗ്രഹമാണ് ഈ സിഗ്നൽ ശ്രദ്ധിക്കുന്നത്. കൃത്യമായി പറഞ്ഞാൽ, ആ ഉപഗ്രഹത്തിലെ ‘എക്ലയേഴ്സ്’ (ECLAIRs) എന്ന ടെലിസ്കോപ്പും ‘ഗാമാ റേ ബേഴ്‌സ്റ്റ് മോനിറ്റർ’ (GRM) എന്ന ഉപകരണവും. ഈ ഉപകരണങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടാകുന്ന ശക്തമായ ഗാമാ വികിരണങ്ങൾ കണ്ടെത്താനും അതു വന്ന സ്ഥലം മനസിലാക്കാനും ഉള്ളതാണ്.