വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ (1942-2026), ജനുവരി ഏഴിന് അന്തരിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ ഏറെ ബഹുമാനിക്കപ്പെടുകയും, അതിലേറെ ക്രൂശിക്കപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞനായിരുന്നു ഗാഡ്ഗില്‍. ആ നിലക്കാണ് അദ്ദേഹം കേരളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രൊഫ. രാമചന്ദ്രഹഗുഹയുമായി ചേര്‍ന്നെഴുതിയ ‘വിണ്ടു കീറിയ ഈ ഭൂമി’ (The Fissured Land), ‘പരിസ്ഥിതിയും നീതിയും’ (Ecology and Equity) എന്നിങ്ങനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളിലൂടെയും, സൈലന്റെ് വാലി സംരക്ഷണ സമരങ്ങളെപ്പറ്റിയുള്ള പ്രൊഫ. എം.കെ.പ്രസാദിന്റെ എഴുത്തുകളിലൂടെയും ചര്‍ച്ചകളിലൂടെയുമൊക്കെയാണ് ഞങ്ങളൊക്കെ ആദ്യഘട്ടത്തില്‍ പ്രൊഫ. ഗാഡ്ഗിലിനെ വായിക്കുന്നതും അറിയുന്നതും.

gadgil1

ജീവിതം

1942 ല്‍ പൂനെയില്‍ ജനിച്ച മാധവ് ഗാഡ്ഗില്‍ പ്രസിദ്ധമായ ഫെര്‍ഗുസന്‍ കോളേജിലും, ബോംബെ സര്‍വ്വകലാശാലയിലും ഹാര്‍വാര്‍ഡിലുമാണ് പഠിച്ചത്. അദ്ദേഹത്തിന്റെ അമ്മ പ്രമീള ഏറെ സെക്യുലര്‍ ആയി ചിന്തിച്ച പ്രാര്‍ത്ഥനാ സമാജത്തിന്റെ പ്രവര്‍ത്തകയായിരുന്നു. അച്ഛന്‍ പ്രസിദ്ധ ധനശാസ്ത്രജ്ഞനായ ഡി.ആര്‍.ഗാഡ്ഗില്‍, കേന്ദ്ര ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാനും പൂനെയിലെ “ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് & ഇക്കണോമിക്‌സ്”, സ്ഥാപക ഡയരക്ടറുമായിരുന്നു. അദ്ദേഹം ആസൂത്രണ കമ്മീഷനില്‍ ഉണ്ടായിരുന്നപ്പോഴാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള വിഭവ വിനിമയ ഉപാധിയായ, പ്രസിദ്ധമായ ‘ഗാഡ്ഗില്‍ ഫോര്‍മുല’ തയ്യാറാക്കിയത്. ധനശാസ്ത്രത്തിന്നപ്പുറം പരിസ്ഥിതി കാര്യങ്ങളിലും, അതീവ തല്പരനായ ധനജ്ഞയ ഗാഡ്ഗിലില്‍ നിന്നാണ്; മകന്‍ മാധവനിലെ പരിസ്ഥിതി താല്‍പര്യങ്ങള്‍ ഉടലെടുക്കുന്നത്. തുടര്‍ന്ന് മാധവിന്റെ പഠനം ജീവശാസ്ത്രത്തിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും മാറുകയായിരുന്നു. അത്തരമൊരു വിഷയത്തിലാണ് അദ്ദേഹം ഹാര്‍വാര്‍ഡില്‍ നിന്ന് Ph.D ബിരുദമെടുക്കുന്നത്.

Nulla facilisi. Etiam commodo non est in ultrices. Donec et dictum ex. Etiam at semper est, non maximus sapien. Nam a justo eu libero semper blandit porta rutrum lectus. Vivamus cursus venenatis convallis. Suspendisse et velit libero. Lorem ipsum dolor sit amet, consectetur adipiscing elit. Integer libero risus, maximus non justo sit amet, suscipit semper ipsum. Duis sit amet tincidunt elit. Lorem ipsum dolor sit amet, consectetur adipiscing elit. Cras rutrum tempor magna at porttitor.

gadgil1

Life

Curabitur orci neque, ultricies vitae ligula et, maximus fermentum nisi. Cras mollis, nulla et accumsan placerat, lectus tellus feugiat ex, sed efficitur magna dui sit amet velit. Nulla lobortis aliquam mauris vel laoreet. Phasellus mattis, leo quis lobortis ultrices, dolor odio tincidunt dolor, ut hendrerit libero mi eget nibh. Aenean id metus in nibh sagittis posuere. Fusce eget risus volutpat dolor scelerisque euismod et et tellus. Aliquam ut tincidunt elit. Nam a elit egestas elit ultrices tristique non sit amet massa.

gadgil1

About the Author

പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍

പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!