ശാസ്ത്രഗതി
Exploring

ജീവശാസ്ത്രം

ഈ വിഷയത്തിലെ ലേഖനങ്ങൾ (2 എണ്ണം)

കേരളത്തിലെ കാർഷിക യന്ത്രവത്ക്കരണം: സാധ്യതകൾ
March 7, 2026

കേരളത്തിലെ കാർഷിക യന്ത്രവത്ക്കരണം: സാധ്യതകൾ

കേരളത്തിന്റെ സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏറെ ആശങ്കയോടെ ചർച്ച ചെയ്യുന്ന ഒന്നാണ് കാർഷികമേഖലയിലെ പ്രതിസന്ധി. കൃഷി ഒരു പൂർണ സമയ ജീവനോപാധി ആയി എടുക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടോ മൂന്നോ ദശകത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത് ലഭ്യമായ കൃഷിഭൂമിയിൽ വലിയ കുറവുണ്ടായി; ശരാശരി കൃഷിയിട വിസ്തൃതി അരയേക്കർ മാത്രമായി ചുരുങ്ങി. ഭക്ഷ്യവിളകളുടെ വിസ്തൃതി ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. ഉത്പാദന ക്ഷമതയിലും ആനുപാതികമായ വർധന ഉണ്ടായില്ല. കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന വിളകളിൽ പലതിന്റെയും ഉത്പ്പാദനക്ഷമത ദേശീയ ശരാശരിയേക്കാൾ കുറവാണ്.നാല്പത് വർഷം മുൻപ് കേരളത്തിന്റെ സമ്പത്തിന്റെ 40 % കൃഷിയുടെ സംഭാവന ആയിരുന്നെങ്കിൽ ഇപ്പോഴത് 8% ആയി കുറഞ്ഞു. പഴയ തലമുറയിൽപ്പെട്ടവരാണ് പ്രധാനമായും കാർഷികമേഖലയിൽ ഇപ്പോൾ കുറച്ചെങ്കിലും സജീവമായിട്ടുള്ളത്; ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകർഷിക്കാൻ നമുക്ക് കഴിയുന്നില്ല. ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച, കർഷകത്തൊഴിലാളികളുടെ ലഭ്യതക്കുറവ്, ഉയർന്ന കൂലി നിരക്ക്, കീട -രോഗ ബാധ മൂലമുള്ള വിളനഷ്ടം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ കൊണ്ട് പലരും കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം നിലവിലുണ്ട്.എന്നാൽ പ്രതീക്ഷ നൽകുന്ന ചില കാര്യങ്ങളും നമുക്ക് ചുറ്റിലും നടക്കുന്നുണ്ട്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കൃഷിയിലേക്ക് വരികയും വിവരസാങ്കേതിക വിദ്യ ഉൾപ്പെടെയുളള ആധുനിക സങ്കേതങ്ങളുപയോഗിച്ചു കൊണ്ട് കൃഷിയിൽ മികച്ച വിളവും കാര്യക്ഷമതയും കൈവരിക്കുന്നു. എല്ലാ വർഷവും കർഷക ദിനാചരണവുമായി ബന്ധപ്പെട്ട് മികച്ച കർഷകരെ ആദരിക്കുന്ന വേളയിൽ അവരുടെ കൃഷിരീതികളും നേട്ടങ്ങളും കൃഷി ഒരു ആദായകരമായ സംരംഭമായി കൊണ്ടുപോകുന്നതിനുള്ള സാധ്യതകൾ നമുക്ക് കാട്ടിത്തരുന്നുണ്ട്.കാർഷികവിളകളിൽ നിന്നും സംരംഭങ്ങളിൽനിന്നും മികച്ച വരുമാനവും കാര്യക്ഷമതയും കൈവരിക്കുന്നതിനുതകുന്ന സാങ്കേതികവിദ്യകൾ നമ്മുടെ കാർഷിക ഗവേഷണസ്ഥാപനങ്ങളിൽ ലഭ്യമാണ്. എന്നാൽ പല വിധ കാരണങ്ങൾ കൊണ്ട് കൃഷിയിടങ്ങളിൽ അവ പ്രയോജനപ്പെടുത്താതിരിക്കുന്നത് കുറഞ്ഞ ഉത്പ്പാദനക്ഷമതയ്ക്ക് കാരണമാകുന്നു.കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള വരൾച്ചയും അതിവൃഷ്ടിയും കാർഷികോത്പദാനത്തെ ദോഷകരമായി ബാധിക്കുന്നതിന്റെ കെടുതികൾ നാം അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. നമ്മുടെ കർഷകരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ വിവിധ രാജ്യങ്ങളുമായുള്ള വാണിജ്യകരാറുകളിലേർപ്പെടുന്നത് കേരളത്തിലെ സുസ്ഥിരകാർഷികവികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.ഈ സാഹചര്യങ്ങളിൽ ഇനി മുന്നോട്ടുള്ള വഴിയെന്താണ്? കേരളത്തിലെ കാർഷിക രംഗത്ത് മാറ്റമുണ്ടാക്കാൻ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സന്നിവേശം എത്ര മാത്രം സഹായിക്കും എന്നൊരു അന്വേഷണത്തിന് ലൂക്ക തുടക്കമിടുകയാണ്. കേരളത്തിലെ കാർഷികമേഖല-വെല്ലുവിളികളും സമീപനങ്ങളും, കാർഷികവിളകളുടെ ഉത്പ്പാദനക്ഷമതയും സാങ്കേതിക വിദ്യകളുടെ വിനിയോഗവും എന്നിവയെ ആസ്പദമാക്കിയുള്ള ആമുഖ ലേഖനങ്ങളിലൂടെയാണ് ഈ പരമ്പര ആരംഭിക്കുന്നത്.തുടർന്ന് പ്രധാനപ്പെട്ട വിളകളുടെ ഉത്പാദനം, ഉത്പാദനക്ഷമത എന്നിവ പരിശോധിക്കുന്നു.നെൽകൃഷി, പച്ചക്കറി കൃഷി, പഴവർഗ വിളകൾ, തെങ്ങ് ഉൾപ്പെടെയുള്ള തോട്ടവിളകൾ എന്നിങ്ങനെ കേരളത്തിന്റെ കാർഷിക രംഗത്തെ ഓരോ പ്രധാനമേഖലയും തുടക്കത്തിൽ പരിശോധിക്കുന്നു.വിളകളെ കുറിച്ചുള്ള ചർച്ചകൾക്കു ശേഷം കാർഷിക മേഖലയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിലുള്ള ലേഖനങ്ങളാണ് ഈ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. മണ്ണിന്റെ ആരോഗ്യപരിപാലനം, ജലസേചനവും ജലപരിപാലനവും, യന്ത്രവൽക്കരണം, വിള സംസ്കരണവും മൂല്യവർധനവും, വിത്തും നടീൽ വസ്തുക്കളും, സംയോജിതകൃഷി, ജൈവസാങ്കേതിക വിദ്യ, സസ്യസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം, കാർഷിക സംരംഭകത്വം, വിജ്ഞാനവ്യാപനം തുടങ്ങിയ മേഖലകൾ ഇതിലുൾപ്പെടുന്നു.ഇതോടൊപ്പം മൃഗപരിപാലനം, പാലുത്പാദനം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിൽ നിന്നുള്ള ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വാക്കൂട്ടയന്ത്രം പരിചയപ്പെടാം, വാക്കൂട്ട മത്സരത്തിൽ പങ്കെടുക്കാം
February 26, 2026

വാക്കൂട്ടയന്ത്രം പരിചയപ്പെടാം, വാക്കൂട്ട മത്സരത്തിൽ പങ്കെടുക്കാം

വാക്കുകളെ പല വലിപ്പത്തിൽ ഒരു അടുക്കിപ്പെറുക്കി ഒരു കൂട്ടമായി വയ്ക്കുന്ന പരിപാടിയാണ് ഇതിലെ വേഡ് ക്ലൗഡ്. ഒരു പരിപാടിക്കും മറ്റും ഡിസൈൻ ആവശ്യത്തിനായി പല മേഖലകളിൽ ഉള്ള വാക്കുകൾ കൊടുത്ത് പല രീതിയിൽ ഉള്ള വാക്കൂട്ടം ഉണ്ടാക്കാവുന്നതാണ്. ഓട്ടോമാറ്റിക്ക് ആയി നിരവധി ഡിസൈനുകൾ ഇതിൽ ലഭിക്കും. പലവിധ കളർ പല്ലറ്റുകളും ചേർത്തിട്ടുണ്ട്.