ലോകമാതൃഭാഷാ ദിനത്തിൽ വാക്കൂട്ടയന്ത്രം എന്നു പേരിട്ട ഒരു ഇൻഡിക് വേഡ് ക്ലൗഡ് & ടൈപ്പോഗ്രാഫി സ്റ്റുഡിയോ സമർപ്പിക്കുകയാണ്. മലയാളത്തിൽ വാക്കൂട്ടം അഥവാ വേഡ് ക്ലൗഡ് ഉണ്ടാക്കുക എന്ന ആശയത്തിൽനിന്നു തുടങ്ങി അവസാനം കുറച്ചുകൂടി ഫീച്ചറുകൾ ഉള്ള ഒരു പ്രോഗ്രാമായിട്ടാണ് ഇത് റിലീസ് ചെയ്യുന്നത്. മലയാളത്തിനു വേണ്ടിയാണ് തുടങ്ങിയതെങ്കിലും പത്തോളം ഇന്ത്യൻ ഭാഷകളെ ഇപ്പോഴിത് പിന്തുണയ്ക്കും. വേഡ് ക്ലൗഡ് -ന് വാക്കൂട്ടം എന്നു പേര് നൽകിയതും വാക്കൂട്ടയന്ത്രം രൂപകല്പന ചെയ്തതും എസ്.നവനീത് കൃഷ്ണനാണ് .
എന്താണ് വാക്കൂട്ടം ? എങ്ങനെ ഉണ്ടാക്കാം ?
വാക്കുകളെ പല വലിപ്പത്തിൽ ഒരു അടുക്കിപ്പെറുക്കി ഒരു കൂട്ടമായി വയ്ക്കുന്ന പരിപാടിയാണ് ഇതിലെ വേഡ് ക്ലൗഡ്. ഒരു പരിപാടിക്കും മറ്റും ഡിസൈൻ ആവശ്യത്തിനായി പല മേഖലകളിൽ ഉള്ള വാക്കുകൾ കൊടുത്ത് പല രീതിയിൽ ഉള്ള വാക്കൂട്ടം ഉണ്ടാക്കാവുന്നതാണ്. ഓട്ടോമാറ്റിക്ക് ആയി നിരവധി ഡിസൈനുകൾ ഇതിൽ ലഭിക്കും. പലവിധ കളർ പല്ലറ്റുകളും ചേർത്തിട്ടുണ്ട്.
രണ്ടാമത്തെ ഒരു ഓപ്ഷൻ വേഡ് ബ്ലോക്ക് (Word Block) ആണ്. ഒരു മാഗസിൻ കവർ പേജിലോ പോസ്റ്ററിലോ കാണുന്നതുപോലെ വാക്കുകളെ വരിവരിയായി ഒതുക്കിവെക്കുന്ന പുതിയ രീതിയാണിത്. ഇതിൽ അലൈൻമെന്റ് (Left, Right, Center, Justify) മാറ്റാനും, ഒരു വരിയിൽ പരമാവധി എത്ര വാക്കുകൾ വരണമെന്ന് നിശ്ചയിക്കാനും സാധിക്കും. വരികൾ തമ്മിലുള്ള അകലം (Line Gap) കുറച്ച് വാക്കുകൾ പരസ്പരം ഒട്ടിനിൽക്കുന്ന ഡിസൈനുകളും ഉണ്ടാക്കാം.
അഭിപ്രായങ്ങൾ (0)