ഫെബ്രുവരി 28-ന് നടക്കുമെന്ന് പറയപ്പെടുന്ന “പ്ലാനറ്ററി അലൈൻമെന്റ്” അഥവാ ഗ്രഹ-അഭിവിന്യാസം എന്നതിനെക്കുറിച്ച് ഇന്റർനെറ്റിൽ നിങ്ങൾ ധാരാളം വാർത്തകൾ, റീലുകൾ, പോസ്റ്ററുകൾ എന്നിവ കണ്ടിരിക്കാം. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ പ്രതിഭാസത്തെക്കുറിച്ച് നല്ല പ്രചാരം കിട്ടിയിട്ടുണ്ട്. പല പോസ്റ്ററുകളിലും ഒരു ജീവിതകാലത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന സംഭവമായും, ആറു  ഗ്രഹങ്ങൾ വ്യത്യസ്ത ക്രമത്തിലും സ്ഥാനങ്ങളിലും വലുപ്പങ്ങളിലും കാണിക്കുന്ന ചിത്രങ്ങളായും ഉണ്ട്. ഇതിൽ എത്ര സത്യമുണ്ട്? നമുക്ക് കണ്ടെത്താം. ഗ്രഹങ്ങളുടെ ദൃശ്യത എത്രത്തോളമുണ്ടാകും?  പരിശോധിക്കാം

ആദ്യം, പ്ലാനറ്ററി പരേഡ്,  പ്ലാനറ്ററി അലൈൻമെന്റ് എന്നും എന്നീ വാക്കുകൾ നോക്കാം. പ്ലാനറ്ററി പരേഡ് എന്നത് ജ്യോതിശാസ്ത്രത്തിലെ ഔദ്യോഗിക പേരല്ല. പക്ഷേ പ്ലാനറ്ററി അലൈൻമെന്റ് എന്നത് കൺജങ്ഷൻ, ഓപ്പോസിഷൻ, അല്ലെങ്കിൽ ആകാശത്ത് ഗ്രഹങ്ങൾ ഏകദേശം ഒരു ലൈനിൽ വരുന്നത് പോലുള്ള സംഭവങ്ങളെ സൂചിപ്പിക്കാം.

About the Author

ജയകൃഷ്ണൻ കെ.

ജയകൃഷ്ണൻ കെ.

ആസ്ട്രോ കേരള
ജോയിന്റ് സെക്രട്ടറി, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി, തിരുവനന്തപുരം ചാപ്റ്റർ

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!