ശാസ്ത്രഗതി
വാല്യം 60 , ലക്കം 8
March 1, 2026
അവയവദാനം

മുഖക്കുറിപ്പ്

അവയവദാനം: സമാനതയില്ലാത്ത ജീവകാരുണ്യ

പ്രവർത്തനമായി പ്രോത്സാഹിപ്പിക്കപ്പെടണം

വളരെ കൃത്രിമ വസ്തുക്കളോ കൂട്ടിച്ചേർക്കലോ ഇല്ലാതെ പ്രകൃതി  തന്നെ മനോഹാരിയായി ഒരുക്കിയിട്ടുള്ള ഒരു ഭൂപ്രദേശമാണ് കേരളം. പതിറ്റാണ്ടുകൾക്ക് മുൻപ് അലങ്കാരത്തിനായി ഇന്ന് കാണുന്ന പുതിയ ഇനം ചെടികളോ മറ്റു സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലം. പക്ഷെ തൊടിയിലൊ നാട്ടുവഴികളിലൊ നോക്കിയാലോ, പല നിറത്തിലും വലുപ്പത്തിലുമുള്ള നാട്ടുപൂക്കൾ ഋതുഭേദങ്ങൾക്കനുസരിച് തലയാട്ടി നിന്നിരുന്ന കാലം. ചെത്തി, ചെമ്പരത്തി, ഗന്ധരാജൻ, പാരിജാതം, പവിഴമല്ലി, നന്ദ്യാർവട്ടം, രാജമല്ലി, മുല്ല എന്നിങ്ങനെ നട്ടു വളർത്തുന്ന ചെടികളും മുക്കുറ്റി, അതിരാണി, കൃഷ്ണകിരീടം, തുമ്പ, കാശിത്തുമ്പ തുടങ്ങി വന്യമായി വളരുന്നവയും അക്കൂട്ടത്തിലുണ്ടായിരുന്നു. വീട്ടുമുറ്റങ്ങളിൽ പ്രധാനമായും ഒന്നോ രണ്ടോ മരമെങ്കിലും കാണുമായിരുന്നു; മിക്കവാറും അതൊരു   മാവൊ, പ്ലാവോ, തെങ്ങോ, ചെമ്പകമൊ, അശോകമോ   ഒക്കെ ആയിരിക്കും.  

കേരളത്തിന്റെ കാലാവസ്ഥക്ക്  മരങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു ഒരു പഴയ തലമുറ ഇവിടെ ഉണ്ടായിരുന്നു.  നമ്മുടെ രാജഭരണ കാലത്തു വഴിയരുകളില്ലെല്ലാം മരങ്ങൾ നട്ടു പിടിപ്പിച്ചിരുന്നു. ഇതിന്റെ ചെറിയ ശേഷിപ്പുകൾ ഇന്നും പല നഗരങ്ങളിലും കാണാം. 

പക്ഷേ ഏകദേശം ഒരു നാല്പതു വര്ഷങ്ങള്ക്കു മുൻപ് ഗാർഡനിങ്ങിലും അലങ്കാര ചെടികളിലും ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി. നഗരവത്കരണത്തിന് വേഗം കൂടിയ സമയത്ത് നമ്മുടെ പ്രകൃത്യാലുള്ള പച്ചപ്പ്​വളരെ കുറഞ്ഞു. വിശാലമായ വീട്ടുമുറ്റങ്ങൾ വളരെ ചെറിയ മുറ്റങ്ങളായി മാറി. ചെറിയ പുരയിടങ്ങളിലും ബഹുനില കെട്ടിടങ്ങൾ ഉയർന്നു.  എന്നാൽ മനുഷ്യന് ഹരിതാഭയോടും പൂക്കളോടും ഉള്ള ഇഷ്ടം കാരണം ചെറിയ സ്ഥലങ്ങളിൽപോലും പച്ചപ്പും നിറങ്ങളും കൊണ്ടുവരാവുന്ന പല പുതിയ ആശയങ്ങളും ഗാർഡനിങ്ങിൽ വന്നു. പൂന്തോട്ടങ്ങളിൽ ധാരാളം പുതിയ ചെടികളും അവതരിച്ചു.   

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!

ഈ ലക്കത്തിലെ ലേഖനങ്ങള്‍